‘പാര്‍ട്ടി മത്സരിക്കാന്‍ പറയുന്നുണ്ട്. തീരുമാനമായില്ല. നിലവില്‍ പ്രായത്തിന്റേതായ ആരോഗ്യക്കുറവല്ലാതെ മറ്റ് പ്രശ്‌നമൊന്നുമില്ല. അന്തിമ തീരുമാനം ഉടന്‍ എടുക്കും. ബിജെപി നേതൃത്വം പറയുന്നത് പോലെ ചെയ്യും. സുരേഷ് ഗോപി പറയുന്നത് പോലെ ചെയ്യും. 10 വര്‍ഷമായി ഒരാള്‍ ഇവിടെ ഭരിക്കുന്നു. ഇതുവരെ പാവങ്ങള്‍ക്ക് ഒരു മൊട്ടുസൂചിയുടെ ഗുണം ചെയ്തില്ല. പഞ്ചായത്തിന്റെ കെട്ടിടങ്ങളെല്ലാം അവരുടെ ബന്ധുക്കളാണ് കൈകാര്യം ചെയ്യുന്നത്’എന്നും മറിയക്കുട്ടി പറഞ്ഞു.
താന്‍ മത്സരിക്കുകയാണെങ്കില്‍ പാവങ്ങള്‍ക്ക് വേണ്ടി നിലക്കൊള്ളുമെന്ന് മറിയക്കുട്ടി വാഗ്ദാനം ചെയ്തു. പാവങ്ങളെ തിരിച്ചറിയണം. അവരെ കാണണം. എന്ത് വന്നാലും അവരെ പോയി അന്വേഷിക്കണമെന്നും അതാണ് മുഖ്യമെന്നും മറിയക്കുട്ടി കൂട്ടിച്ചേര്‍ത്തു.