പട്രോളിങ്ങിനിടെ കൊക്കയിലേക്ക് വീണു; മലയാളി സൈനികന് വീരമൃത്യു


ഡ്യൂട്ടിക്കിടെ മലയാളി സൈനികന് വീരമൃതു. സുബേദാർ സജീഷ് കെ ആണ് വീരമൃത്യു വരിച്ചത്. പട്രോളിംഗിനിടെ ജമ്മുവിലെ പൂഞ്ചിലെ സുരൻകോട്ടിൽ കൊക്കയിലേക്ക് വീണാണ് മരണം. മലപ്പുറം ചെറുകുന്ന് സ്വദേശിയാണ്. ഇന്നലെയാണ് അപകടം നടന്നത്. ഭൗതിക ശരീരം ഇന്ന് പുലർച്ചയോടെ നാട്ടിൽ എത്തിക്കും. നാളെ രാവിലെ നാട്ടിൽ പൊതു ദർശനം ഉണ്ടാകും

Previous Post Next Post