
അമ്പലപ്പുഴ:ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സഹപാഠിയ്ക്ക്
ചികിത്സസഹായം നൽകാൻ എത്തിയ സുഹൃത്തും സഹായം ഏറ്റുവാങ്ങിയ സഹപാഠിയും മരിച്ചു.കായംകുളം എം.എസ്.എം കോളേജിൽ ഒരുമിച്ച് പഠിച്ചിരുന്ന ശ്യാമളയ്ക്ക് പൂർവ്വവിദ്യാർത്ഥി കൂട്ടായ്മയായ സ്നേഹതീരം സ്വരൂപിച്ച ചികിത്സാ സഹായം കൈമാറാനെത്തിയ കായംകുളം കൃഷ്ണപുരം കാവിന്റെ വടക്കത്തെ ഷാജഹാന്റെ ഭാര്യയും എൽ.ഐ.സി ഏജന്റുമായ ഖദീജാകുട്ടി (49) സഹായം നൽകിയ ശേഷം പുറത്തേക്ക് വരുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. അടിയന്തിര ചികിത്സ നൽകിയെങ്കിലും രക്ഷിക്കാനായില്ല. വൈകിട്ടോടെ സഹായം ഏറ്റുവാങ്ങിയ ശ്യാമളയും മരിച്ചു.
അജ്മൽഷ, അമൽഷ എന്നിവരാണ് ഖദീജാ കുട്ടിയുടെ മക്കൾ.
ഖദീജാകുട്ടിയുടെ സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഓച്ചിറ വടക്കേ ജമാഅത്ത് കബർസ്ഥാനിൽ നടത്തി.