സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയരുന്നു.


സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 1,680 രൂപ വർദ്ധിച്ചു. ഇതോടെ പവന് 93,710 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 210 രൂപ വർധിച്ച് 11,715 രൂപയിലെത്തി. ഒരാഴ്ച്ചയ്ക്കിടെ പവൻ 4,640 രൂപയുടെ വർദ്ധനവുണ്ടായത്. ആഗോള വിപണിയിലെ ചാഞ്ചാട്ടമാണ് കേരളത്തിൽ സ്വർണവില വീണ്ടും വർദ്ധിക്കുന്നത്.

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിൻ്റെ വില 1,26,935 രൂപയായി. ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് വില ട്രോയ് ഔൺസിന് 4,209.35 ഡോളർ നിലവാരത്തിലാണ്. പുറത്തുവരാനിരിക്കുന്ന യുഎസ് സാമ്പത്തിക സ്ഥിതിവിവരക്കണക്കുകൾക്കായി കാത്തിരിക്കുകയാണ് നിക്ഷേപകർ. ഡോളർ ദുർബലമായതും സ്വർണം നേട്ടമാക്കി. യുഎസ് ഫെഡറൽ റിസർവ് ഡിസംബറിൽ വീണ്ടും നിരക്ക് കുറയ്ക്കാനുള്ള സാധ്യതയും സ്വർണത്തിന് അനുകൂലമാണ്

Previous Post Next Post