ശബരിമല സ്വർണക്കൊള്ള: സന്നിധാനത്ത് ശാസ്ത്രീയ പരിശോധന..



ശബരിമല സന്നിധാനത്തെ ശാസ്ത്രീയമായ പരിശോധനയ്ക്ക് തന്ത്രിയോട് അനുമതി തേടി എസ്ഐടി. ദേവസ്വം ബോർഡ് വഴിയാണ് തന്ത്രി മഹേഷ് മോഹനരോട് അനുവാദം ചോദിച്ചത്. ദ്വാരപാലക ശില്പങ്ങളിൽ നിലവിലുള്ള പാളികൾ, കട്ടിളപാളികൾ എന്നിവയുടെ ശാസ്ത്രീയ പരിശോധന നടത്താൻ പ്രത്യേക അന്വേഷണ സംഘത്തിന് കോടതിയുടെ നിർദ്ദേശം ഉണ്ടായിരുന്നു. ഇതേത്തുടർന്നാണ് എസ്ഐടി നടപടി തുടങ്ങിയത്. സ്വർണക്കൊള്ള കേസിൽ തെളിവുകൾ ശക്തമാക്കാൻ ആണ് ഉണ്ണികൃഷ്ണൻ പോറ്റി സ്വർണം പൂശി കൊണ്ടുവന്ന തകിടുകളുടെ ശാസ്ത്രീയ പരിശോധന നടത്തുന്നത്. ഈ തീർത്ഥാടന കാലത്തിന്റ തുടക്കം സ്ഥാപിച്ച പാളികളിലും പരിശോധന നടത്തും
Previous Post Next Post