ലൈംഗിക അതിക്രമ ആരോപണത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രാഥമികാംഗത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനാര്‍ത്ഥി പ്രഖ്യാപന വേദിയില്‍. പാലക്കാട് കണ്ണാടി പഞ്ചായത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പ്രഖ്യാപന വേദിയിലാണ് രാഹുല്‍ പങ്കെടുത്തത്. നേരത്തെ കണ്ണാടിയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചയില്‍ രാഹുല്‍ പങ്കെടുത്തിരുന്നു.
മണ്ഡലം പ്രസിഡന്റ് പ്രസാദ് കണ്ണാടി അടക്കമുള്ള നേതാക്കള്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ യോഗത്തില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ യോഗമല്ല നടന്നതെന്നും രാഷ്ട്രീയം ചര്‍ച്ച ചെയ്തു എന്നുമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ അന്ന് പ്രതികരിച്ചത്. പുറത്താക്കുന്നത് വരെ കോണ്‍ഗ്രസ് ഔദ്യോഗിക ഓഫീസുകളില്‍ കയറുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞിരുന്നു