കോട്ടയം: സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് കോട്ടയം തിരുവാതുക്കല്ലില്‍ യുവാവിനെ കൊലപ്പെടുത്തി. പുതുപ്പള്ളി തോട്ടക്കാട് സ്വദേശിയ ആദര്‍ശ് ( 23) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കോട്ടയം നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍ വി. കെ. അനില്‍കുമാ(ടിറ്റോ)റും മകന്‍ അഭിജിത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി ആണ് കൊലപാതകം നടന്നത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് പോലീസ് നല്‍കുന്ന വിവരം.
കൊലപാതകത്തിന് ശേഷം ഇരുവരും കടന്നു കളയാൻ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടുകയായിരുന്നു.
കുത്തേറ്റ് കിടന്ന ആദർശിനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.