കണ്ടെത്തിയ ശേഷം ഇതാദ്യം, ടുട്ടൻഖാമന്റെ ശവകുടീരം പ്രദർശിപ്പിച്ച് ഗ്രാൻഡ് ഈജിപ്ഷ്യൻ മ്യൂസിയം


3300 വർഷം പഴക്കമുള്ള ഈജിപ്ഷ്യൻ രാജാവായ ടുട്ടൻഖാമന്റെ ശവകുടീരം ലോകത്തിലെ ഏറ്റവും വലിയ പുരാവസ്തു മ്യൂസിയമായ ഗ്രാൻഡ് ഈജിപ്ഷ്യൻ മ്യൂസിയത്തിൽ പൂർണമായും പ്രദർശിപ്പിക്കപ്പെടുന്നു. പുരാതന ലോകത്തിലെ ഏഴ് അത്ഭുതങ്ങളിൽ ഒന്നായ ഗിസയിലെ ഖുഫുവിന്റെ പിരമിഡിന് സമീപം സ്ഥിതി ചെയ്യുന്ന മ്യൂസിയത്തിൽ, രാജവംശത്തിനു മുമ്പുള്ള കാലം മുതൽ ഗ്രീക്ക്, റോമൻ കാലഘട്ടങ്ങൾ വരെയുള്ള ഏകദേശം 100,000 പുരാവസ്തുക്കൾ കാണാൻ കഴിയും.

1922-ൽ ബ്രിട്ടീഷ് പുരാവസ്തു ഗവേഷകനായ ഹോവാർഡ് കാർട്ടർ കണ്ടെത്തിയ ശേഷം ആദ്യമായാണ് ടുട്ടൻഖാമന്റെ ശവകുടീരം ലോകത്തിന് മുന്നിൽ തുറന്നുകിട്ടിയത്. 3300 വർഷം പഴക്കമുള്ളതാണ് ടുട്ടൻഖാമൻ രാജാവിന്റെ ശ്മശാന അറ. ഇതിൽ രാജാവിന്റെ സ്വർണ്ണ മുഖമൂടി, സിംഹാസനം, രഥങ്ങൾ എന്നിവ ഉൾപ്പെടുന്നു.

“ടുട്ടൻഖാമൻ കല്ലറയിലെ ഒന്നും രഹസ്യമല്ല;, സന്ദർശകർക്ക് ഹോവാർഡ് കാർട്ടർ കണ്ടെത്തിയ അനുഭവത്തെക്കുറിച്ച് നേരിട്ട് അനുഭവിക്കാനുള്ള അവസരം ഇവിടെ ലഭിക്കുന്നു”, മ്യൂസിയം മേധാവി ഡോ. തരേക് തൗഫിക് പറയുന്നു.

ശവകുടീരത്തിൽ നിന്നുള്ള ഏകദേശം 5,500 വസ്തുക്കളാണ് പ്രദർശനത്തിന് വയ്ക്കുന്നത്. 8 ദശലക്ഷം സന്ദർശകരെയാണ് മ്യൂസിയം ഓരോ വർഷവും പ്രതീക്ഷിക്കുന്നത്. പ്രാദേശിക പ്രശ്നങ്ങൾ കൊണ്ട് തകർന്നിരുന്ന ഈജിപ്തിലെ വിനോദസഞ്ചാര മേഖലക്ക് ഇത് വലിയ ഉണർവ് നൽകുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ, 4,500 വർഷം പഴക്കമുള്ള ഖുഫുവിന്റെ ശവസംസ്കാര ബോട്ട് പോലുള്ള പുരാവസ്തുക്കളും ഇവിടെ പ്രദർശനത്തിനുണ്ട്, ടുട്ടൻഖാമന്റെ ശവകുടീരം ചരിത്രപ്രേമികളെ ആകർഷിക്കുന്നതിൽ കൂടുതൽ ശക്തി നൽകുന്നു.

أحدث أقدم