മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ ശ്രീലങ്കന്‍ ജയില്‍ ഉദ്യോഗസ്ഥരുടെ ക്രൂരത. ആശുപത്രിയിലെത്തിച്ച തൊഴിലാളിയുടെ കാലുകള്‍ ചങ്ങലകൊണ്ട് ബന്ധിച്ചു. തൊഴിലാളികളുടെ ദുരവസ്ഥ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകനെ ജയില്‍ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തി. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തെത്തിയിട്ടുണ്ട്.
ഈ മാസം മൂന്നാം തീയതിയാണ് നാഗപട്ടണത്തുള്ള ഇരുപതോളം മത്സ്യത്തൊഴിലാളികളെ സമുദ്ര അതിര്‍ത്തി ലംഘിച്ചു എന്ന് പറഞ്ഞ് ശ്രീലങ്കന്‍ നാവികസേന പിടികൂടിയത്. ഇതിനുശേഷം ഇവരെ ജയിലില്‍ പാര്‍പ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പ് ഇവരെ ആശുപത്രിയില്‍ കൊണ്ടുപോയപ്പോഴായിരുന്നു കാലില്‍ ചങ്ങലയിട്ടുക്കൊണ്ടുള്ള കൊടും മനുഷ്യാവകാശധ്വംസനം.