അശ്ലീല സന്ദേശത്തിൽ തുടങ്ങി…സീരിയൽ നടിക്ക് നേരെ ലൈംഗിക അതിക്രമം… യുവാവ് അറസ്റ്റിൽ



സീരിയൽ നടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മലയാളി യുവാവ് അറസ്റ്റിൽ. വൈറ്റ് ഫീൽഡിൽ‌ താമസിക്കുന്ന നവീൻ ആണ് അറസ്റ്റിലായത്. സാമൂഹിക മാധ്യമം വഴി നിരന്തരം അശ്ലീല സന്ദേശം അയച്ചെന്നാണ് കന്നട നടിയുടെ പരാതി. 

നടി നേരിൽവിളിച്ച് വിലക്കിയിട്ടും സന്ദേശം അയക്കുന്നത് തുടർന്നുവെന്നും സ്വകാര്യ അശ്ലീല ഫോട്ടോകൾ അയച്ച് അപമാനിച്ചെന്നുമുള്ള പരാതിയിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അന്നപൂർണേശ്വരി പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തെലുങ്ക്, കന്നഡ സീരിയലുകളിൽ അഭിനയിക്കുന്ന നടിയാണ് പരാതി നൽകിയത്
Previous Post Next Post