
ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരു ഡോക്ടർ കൂടി അറസ്റ്റിൽ. ഡോ. ഷഹീനുമായി ബന്ധമുള്ള ഫറൂഖിനെയാണ് ഹാപ്പൂരിൽ നിന്ന് പിടികൂടിയത്. കേസുമായി ഇയാൾക്കുള്ള ബന്ധം എന്താണെന്ന് ഏജൻസികൾ വ്യക്തമാക്കിയിട്ടില്ല. അതേസമയം ഭീകരർക്കൊപ്പം തുർക്കിയിൽ പോയ മറ്റൊരു ഡോക്ടറെ കൂടെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
അതേസമയം ഭീകരര്‍ക്കെതിരെ കടുത്ത നടപടിയെടുത്ത് ദേശീയ മെഡിക്കൽ കമ്മീഷൻ. അറസ്റ്റിലായ ഭീകരരുടെ എൻ എം സി രജിസ്ട്രേഷൻ റദ്ദാക്കി. യുഎപിഎ പ്രകാരം കേസെടുത്തതോടെയാണ് നടപടി. ഡോ. മുസഫര്‍ അഹമ്മദ്, ഡോ. അദീൽ അഹമ്മദ് റാത്തര്‍, ഡോ. മുസമ്മിൽ ഷക്കീൽ, ഡോ. ഷഹീൻ സയിദ് എന്നിവരുടെ രജിസ്ട്രേഷനാണ് റദ്ദാക്കിയത്.