
കൊല്ലത്ത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ തീ പൂര്‍ണമായും അണച്ചതായി കളക്ടർ . നാല് യൂണിറ്റ് ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് തീഅണച്ചത്. കൊല്ലം തങ്കശ്ശേരി ആല്‍ത്തറമൂട്ടിലായിരുന്നു അപകടം. അഞ്ച് വീടുകളാണ് തീപിടുത്തതില്‍ പൂര്‍ണമായും കത്തി നശിച്ചത്.
അപകടത്തില്‍ വീട് നഷ്ടപ്പെട്ടവരെ പകല്‍ വീട്ടിലേക്ക് മാറ്റുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഭക്ഷണവും വസ്ത്രങ്ങളും നല്‍കുമെന്നും നഷ്ടപ്പെട്ട രേഖകളുടെ കാര്യത്തില്‍ ആശങ്ക വേണ്ടെന്നും കലക്ടര്‍ എന്‍ ദേവിദാസ് പറഞ്ഞു.ആല്‍ത്തറമൂടിന് സമീപമുള്ള പുറമ്പോക്കില്‍ നിര്‍മ്മിച്ചിരുന്ന വീടുകള്‍ക്കാണ് തീപിടിച്ചത്. ആള്‍താമസമില്ലാത്ത ഒരു വീടിനായിരുന്നു ആദ്യം തീപിടിച്ചത്. തുടര്‍ന്ന് അടുത്തുള്ള വീടുകളിലേക്കും തീപടരുകയായിരുന്നു.