കോട്ടയം : ചാണ്ടി ഉമ്മനെതിരെ ആഞ്ഞടിച്ചു ജില്ലാ പഞ്ചായത്ത് മെമ്പർ റെജി എം. ഫിലിപ്പോസ്. റെജി സോഷ്യൽ മീഡിയായിൽ കുറിച്ച വാക്കുകൾ ഇങ്ങനെ
പ്രിയമുള്ളവരെ,
വീണ്ടുമൊരു തെരഞ്ഞെടുപ്പ് രംഗത്ത് കൂടി സജീവമാകുകയാണ് ഞാൻ. ഈ വരുന്ന തദ്ധേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിൽ പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് മണർകാട് ഡിവിഷനിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരി ക്കുകയാണ്. നിങ്ങളേവരുടെയും പിന്തുണയും സഹകരണവും ഉണ്ടാവണമേ എന്ന് ആദ്യം തന്നെ വിനീതമായി അഭ്യർത്ഥക്കുന്നു. കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ ഞാൻ ഒരു കുറിപ്പ് എഴുതിയിരുന്നു. അതിനെ പിന്തുണച്ചും വിമർശിച്ചും നിരവധി കമന്റുകൾ വന്നിരുന്നു. അതിൽ പ്രധാനമായും വിമർശനം ഉണ്ടായത് പ്രസിഡന്റ്റ് സ്ഥാനം ഞാൻ ആഗ്രഹിച്ചിരുന്നു എന്നതാണ്. സ്വാഭാവികമായും ഏതൊരു രാഷ്ട്രീയക്കാരന്റെയും ആഗ്രഹം ആണല്ലോ, സ്ഥാനം ലഭിക്കുക എന്നത്, ഞാനും അങ്ങനെയേ ആഗ്രഹി ച്ചുള്ളൂ.
പക്ഷെ ഇപ്പോൾ സാഹചര്യം അതല്ല. മൂന്ന് പ്രബല മുന്നണികൾക്കെതിരെ ഒറ്റയ്ക്ക് മത്സരിക്കുകയാണ് ഞാൻ.
ചാണ്ടി ഉമ്മൻ എം.എൽ.എ യുടെ ഏകാധിപത്യ ത്തിനെതിരെ ഒരു തുറന്ന പോരാട്ടം തുടങ്ങുകയാണിവിടെ. സ്വജന പക്ഷപാതവും വക്തിതാല്‌പര്യങ്ങളും മൂലം എം.എൽ.എ കാണിക്കുന്ന രാഷ്ട്രീയ നെറികേടുകൾക്ക് എതിരെ പൊതുജന പിന്തുണയോടെ പോരാടുകയാണ്.
എനിക്ക് സീറ്റ് നിക്ഷേധിച്ചതിന് എം.എൽ.എ പറഞ്ഞ ന്യായീകരണം എന്നെ അദ്ഭുതപ്പെടുത്തി. ജില്ലാ പഞ്ചായത്ത് മെമ്പർമാർ ഇനി മത്സരിക്കേണ്ട എന്നാണ് അദ്ദേഹം പറഞ്ഞത്.
അങ്ങനെ ഒരു തീരുമാനം ആര് എടുത്തു. കെ.പി.സി.സി. യോ രാഷ്ട്രീയ കാര്യസമി തിയോ അങ്ങനെ ഒരു തീരുമാനം എടുത്തതായി എനിക്കറിയില്ല. കെ.പി.സി.സി. അങ്ങനെ ഒരു സർക്കുലർ ഇറക്കിയിട്ടുമില്ല. ജില്ലാ കോൺഗ്രസ് കമ്മറ്റിയും അങ്ങനെ ഒരു തീരുമാനം എടുത്തിട്ടുമില്ല. ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയിലോ, മണ്‌ഡലം കമ്മിറ്റികളിലോ ഇങ്ങനെ ഒരു വിഷയം ചർച്ചചെയ്‌തിട്ടുമില്ല. പുതുപ്പള്ളിയിൽ മാത്ര മായി ഇങ്ങനെ ഒരു തീരുമാനം എങ്ങനെ വന്നു. അവിടെയാണ് ഞാൻ പറഞ്ഞ എം. എൽ.എ.യുടെ ഏകാധിപത്യ സ്വഭാവം പുറത്ത് വരുന്നത്. ഒരു വാദത്തിന് വേണ്ടി അത് അംഗീകരിച്ചാൽ പോലും ഒരു കാര്യത്തിന് മറുപടി ലഭിക്കേണ്ടേ.. എന്നോടൊപ്പം ജില്ലാ പഞ്ചായത്ത് മെമ്പറായിരുന്ന, ചാണ്ടി ഉമ്മൻ എം.എൽ.എ. യുടെ സ്വന്തം വാർഡിലെ ജില്ലാ പഞ്ചായത്ത് മെമ്പർ ആയിരുന്ന പി.കെ. വൈശാഖ് വീണ്ടും ജില്ലാ പഞ്ചായത്തിലേയ്ക്കും, പഞ്ചായത്ത് മെമ്പറും, പഞ്ചായത്ത് പ്രസിഡന്റും, ബ്ലോക്ക് പഞ്ചായത്ത് മെമ്പറും, ജില്ലാ പഞ്ചാ യത്ത് മെമ്പറും ഒക്കെ ആയിഇരുന്നവർ വീണ്ടും മത്സരിക്കുകയാണ്. മൂന്ന് തവണ മത്സരിച്ചവർ മാറണം എന്നാണെങ്കിൽ 1995 മുതൽ സ്ഥിരമായി മത്സരിക്കുന്ന, നിരവധി തവണ മത്സരിച്ച പഞ്ചായത്ത് മെമ്പർമാർക്കും ഒക്കെ സീറ്റ് നൽകാമെങ്കിൽ എന്നോട് മാത്രം എന്തിനാണ് ഈ "അയിത്തം".
ബ്ലോക്ക് പഞ്ചായത്ത് മണർകാട് ഡിവിഷൻ്റെ സ്ഥാനാർത്ഥിത്വം മണ്‌ഡലം തല കോർ കമ്മിറ്റിയിൽ ചർച്ച ചെയ്‌തപ്പോൾ (ഞാനും ഷാനും അടക്കമുള്ള കമ്മിറ്റിയിൽ) തർക്കം ഉണ്ടാവുകയും വിഷയം ഡി.സി.സി.യ്ക്ക് വിടണമെന്ന് ഞാൻ ആവശ്യപ്പെടുകയും എം.എൽ.എ അത് അംഗീകരിക്കുകയും ചെയ്‌തതാണ്. എന്നാൽ ഉന്നതതല സമിതി കളായ നിയോജകമണ്‌ഡലം തലകോർ കമ്മിറ്റിയിലേക്കോ, ഡി.സി.സി യിലേക്കോ ചർച്ചയ്ക്ക് വിടാതെ ഏകപക്ഷീയമായി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുക ആയിരുന്നു. എം.എൽ.എ.
ഉമ്മൻ ചാണ്ടി സാറിൻ്റെ കാലത്തും പതിറ്റാണ്ടുകളായും. സാർ ഉൾപ്പെടെയുള്ള നേതാക്കൾ ദിവസങ്ങളോളം ഡി.സി.സി യിൽ ചിലവഴിച്ച് ചർച്ച നടത്തിയാണ് ബ്ലോക്ക്/ ജില്ലാപഞ്ചായത്ത് സ്ഥാനാർത്ഥികളെ നിശ്ചയിച്ചിരുന്നത്. നമ്മുടെ എം.എൽ. എ.യ്ക്ക് ഡി.സി.സി. യിലേയ്ക്ക് പോകുന്നത് തന്നെ അലർജിയാണ്. ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളെ പറ്റി ഘടകക്ഷികളുമായി ചർച്ചചെയ്യുന്നതിന് മുൻപ് തന്നെ പുതുപ്പള്ളി മണ്‌ഡലത്തിലെ ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളെ സ്വന്തമായി പ്രഖ്യാപിച്ച് പാർട്ടിക്ക് മാതൃക കാട്ടിയ ആളാണ് എം.എൽ.എ. പാർട്ടിയിലെ ഏതോ ഒരു ചെറിയ പദവിയിൽ നിന്നും മാറ്റിയപ്പോൾ ഉന്നത നേതാക്കൾക്കെതിരെ വരെ പൊട്ടിത്തെറിച്ച ആളാണ് അദ്ദേഹം. പാർട്ടിയെയും നേതാക്കളെയും വെല്ലുവിളിച്ചും, ഭീഷണി മുഴക്കിയും തൻപ്രമാണിത്വം കാണിക്കുന്ന എം.എൽ.എ. പുതുപ്പള്ളിയിലെ വീട്ടിൽ ഇരുന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നത് പാർട്ടി വിരുദ്ധപ്രവർത്തനം ആണ്. ചാണ്ടി ഉമ്മൻ എം.എൽ.എ. ഒരു കാര്യം ഓർക്കുന്നത് നല്ലതാണ്. "പുതുപ്പള്ളി ഒരു നാട്ടുരാജ്യവും ചാണ്ടി ഉമ്മൻ അവിടുത്തെ നാട്ടുരാജാവും" ആണെന്ന് വിചാരിക്കരുത്. പണ്ട് ഞങ്ങൾ ഒക്കെ മുദ്യാവാക്യം വിളിക്കുമായിരുന്നു. 'ഹിറ്റ്ലർ തോറ്റു' മുസോളിനി തോറ്റു. ലോകം വാണ വരൊക്കെ തോറ്റു" എന്ന്. ലോകത്തിലെ ഏകാധിപതികളെല്ലാം തോറ്റ ചരിത്രമെ ഉള്ളൂ.
വിശുദ്ധ ബൈബിൾ പറയുന്നു. "അഹങ്കാരികൾ താളടികൾ ആകും" എന്ന്. അത് ഓർമ്മ യിൽ സൂക്ഷിക്കുന്നത് നല്ലതായിരിക്കും. നൂറ് കണക്കിന് സാധാരണ കോൺഗ്രസ് പ്രവർത്ത കരുടെ ചോര നീരാക്കിയുള്ള പ്രവർത്തനവും ആരാധ്യനായ ഉമ്മൻ ചാണ്ടി സാറിനോ ടുള്ള ഈ നാടിൻ്റെ സ്നേഹവും കരുതലും, അദ്ദേഹത്തോട് ഈ നാട് കാണിക്കുന്ന നന്ദിയും, കടപ്പാടുമാണ് എം. എൽ. എ. സ്ഥാനത്തേയ്ക്ക് അങ്ങയെ തെരഞ്ഞെടുക്കുവാൻ കാരണം എന്ന് മനസിലാക്കണം. ഞങ്ങൾ ഒക്കെ പോസ്റ്റർ ഒട്ടി ച്ചും, ചുവരെഴുതിയും, വീടുകയറിയുമൊക്കെ നേതാക്കളായവരാണ്. ചോരയും നീരും ഊറ്റി ഈ പ്രസ്ഥാനത്തിന് വേണ്ടി പ്രവർത്തിച്ചവരാണ്. ഒരവസരം വരുമ്പോൾ കറിവേപ്പിലപോലെ ചവറ്റുകൊട്ടയിലേയ്ക്ക് വലിച്ചെറിയുന്നത് ഉമ്മൻ ചാണ്ടി സാറിന്റെ രാഷ്ട്രീയം അല്ലായിരുന്നു. കോട്ടയത്തിൻ്റെ രാഷ്ട്രീയത്തിന് ഒരു പ്രത്യേകത ഉണ്ടായിരുന്നു. അത് ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയം ആയിരുന്നു. എല്ലാവരെയും ചേർത്ത് പിടിക്കുന്ന, സാന്ത്യനിപ്പിക്കുന്ന രാഷ്ട്രീയ
എതിരാളികളോട് പോലും വിദ്വേഷമില്ലാത്ത, കരുണകാട്ടുന്ന ഒരു രാഷ്ട്രീയം. ആ രാഷ്ട്രീ യത്തിലേയ്ക്ക് നടന്നടുക്കുവാൻ ചാണ്ടി ഉമ്മൻ എം.എൽ.എ. ഒരുപാട് സഞ്ചരിക്കേണ്ടിവരും... പ്രതിസന്ധി ഘട്ടത്തിൽ ഒരു നാൽകവലയിൽ അകപ്പെട്ടുപോയ ഒരു കൊച്ച്കുട്ടി യുടെ അവസ്ഥയിൽ ആണ് ഞാൻ. എങ്ങോട് പോകണം എങ്ങനെ പോകണം എന്ന് അറിയാതെ പകച്ചു നിൽക്കുകയാണ്. എങ്കിലും ഒന്ന് ഉറപ്പിച്ചു. പോരാടാൻ തന്നെയാണ് തീരുമാനം... ഇത് നീതിയ്ക്ക് വേണ്ടി ഉള്ള ഒരു പോരാട്ടം ആണ്. ചാണ്ടി ഉമ്മൻ എം. എൽ. എ. എന്നോട് കാട്ടിയ നന്ദികേടിനും, നീതികേടിനും, മണർകാട്ടെ നന്മയുള്ള ജനങ്ങൾ ബാലറ്റിലൂടെ പ്രതികരിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു. ഈ പോരാട്ടത്തിൽ നിങ്ങളേവരുടെയും പിന്തുണയും, പ്രാർത്ഥനയും, അനുഗ്രഹങ്ങളും, സഹകരണവും ഉണ്ടാവ ണമെന്ന് ഞാൻ ഹൃദ്യമായി അഭ്യർത്ഥിക്കുന്നു
ഒരിക്കൽ കൂടി,.... പാമ്പാടി ബ്ലോക്ക് പഞ്ചാ യത്ത് മണർകാട് ഡിവിഷനിൽ ബഹുജനപിന്തുണയോട് കുടി ഏകനായി മത്സരിക്കുന്ന എന്നെ ചേർത്ത് പിടിച്ച്, എനിക്ക് ഒരവസരം നൽകുവാൻ എന്നെ സഹായിക്കണമെന്നും,
കഴിഞ്ഞ കാലങ്ങളിൽ ഈ നാടിന് വേണ്ടി ഇന്നാട്ടിലെ ജനങ്ങൾക്കുവേണ്ടി ചെയ്ത ജനക്ഷേമവും വികസനാധിഷ്ടിതവുമായ പ്രവർത്തനങ്ങൾ തുടരുവാൻ നിങ്ങളുടെ വിലയേറിയ വോട്ടുകൾ നൽകി എന്നെ വിജയിപ്പിക്കണമെയെന്നും വിനയപുര സരം അഭ്യർത്ഥിക്കുന്നു.
സ്നേഹത്തോടെ
നിങ്ങളുടെ സ്വന്തം
റെജി എം. ഫിലിപ്പോസ്