ശബരിമല സ്വർണ്ണകൊള്ള: സന്നിധാനത്തെ ശാസ്ത്രീയ പരിശോധന നാളെ…





ശബരിമല സ്വർണ്ണകൊള്ളയില്‍ സന്നിധാനത്തെ ശാസ്ത്രീയ പരിശോധന നാളെ നടക്കും.എസ് ഐ ടി സംഘം പമ്പയിൽ എത്തി.എസ് പി ശശിധരനും സംഘവുമാണ് എത്തിയത്.ശ്രീകോവിലിലെ ദ്വാരപാലക പാളി കട്ടിളപ്പാളി എന്നിവയുടെ സാമ്പിൾ ശേഖരിക്കും.പോറ്റി പണി ചെയ്ത് കൊണ്ടുവന്ന എല്ലാ സ്വർണ്ണ പാളികളുടെയും ചെമ്പ് പാളികളുടെയും സാമ്പിൾ ശേഖരിക്കും. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് നടപടി.ശാസ്ത്രീയ പരിശോധന കേസിൽ ബലം പകരുമെന്നാണ് വിലയിരുത്തൽ.ശബരിമലയിൽ തിരുത്തലുണ്ടാകുമെന്ന് ദേവസ്വം പ്രസിഡന്‍റ് കെ.ജയകുമാർ പറഞ്ഞു.ഇന്നലെവരെ താൻ സൗമ്യനായ ഉദ്യോഗസ്ഥനായിരുന്നു. ഇനി ആ സൗമ്യതയുണ്ടാകില്ല.ഭക്തർക്ക് സൗകര്യങ്ങൾ ചെയ്യുകയാണ് പ്രഥമപരിഗണന.സ് പോൺസറെന്ന മേലങ്കിഅണിഞ്ഞുവരുന്ന എല്ലാവരെയും അംഗീകരിക്കില്ല.അവരുടെ പശ്ചാത്തലം പരിശോധിക്കപ്പെടും. അന്വേഷണത്തിന് എല്ലാസൗകര്യവും ചെയ്യും.ഒരു മിഷൻ ഉണ്ട്,അത് ആദ്യം പറയേണ്ടത് അയ്യപ്പനോടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Previous Post Next Post