സിവിൽ പൊലീസ് ഓഫീസറെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസ്….എസ്ഐയുടെ കൂട്ടാളി അറസ്റ്റിൽ


കൊച്ചി: സിവിൽ പൊലീസ് ഓഫീസറെ ഭീഷണിപ്പെടുത്തി പണം തട്ടിയ എസ് ഐ ബൈജുവിൻ്റെ കൂട്ടാളി അറസ്റ്റിൽ. കൊച്ചി സ്വദേശി ഷിഹാമാണ് അറസ്റ്റിലായത്. ഷിഹാം നിരവധി തട്ടിപ്പ് കേസുകളിൽ പ്രതിയാണ്.കേസിൽ പ്രതിയായ എസ് ഐ ബൈജുവിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.

പാലാരിവട്ടം സ്റ്റേഷനിലെ എസ്ഐയാണ് കെ കെ ബൈജു. പ്രതി ബൈജുവിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്. ഇയാൾ ഒളിവിലാണെന്നാണ് വിവരം. എസ്ഐ ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന് കാണിച്ച് സിവിൽ പൊലീസ് ഓഫീസർ പരാതി നൽകിയിരുന്നു. സ്പായിൽ പോയ കാര്യം ഭാര്യയോട് പറയും എന്ന് ഭീഷണിപ്പെടുത്തിയാണ് സിപിഒയുടെ കൈയ്യിൽ നിന്ന് നാല് ലക്ഷം രൂപ എസ്‌ഐ കൈക്കലാക്കിയത്.

أحدث أقدم