ഗോപകുമാർ ഉണ്ടായിരുന്ന ഒന്നാം ബ്ലോക്കിലെ സെല്ല് 15ൽ നിന്ന് ഫോൺ പിടികൂടി. സംഭവത്തിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. ഗോപകുമാറിനെ പത്താം ബ്ലോക്കിലേക്ക് മാറ്റി. വ്യാഴാഴ്ച രാത്രി ഒൻപത് മണിയോടെയാണ് ഗോപകുമാർ യുവതിയെ വിളിച്ച് ഭീഷണിപ്പെടുത്തിയത്. സംഭവത്തിൽ യുവതി പരാതി നൽകിയ ഉടൻ ഇയാളുടെ സെല്ലിൽ പരിശോധന നടത്തുകയായിരുന്നു.
ആദ്യമായിട്ടല്ല ഇയാൾ ജയിലിൽ നിന്ന് ഫോൺ വിളിക്കുന്നത്. നിരവധി ആളുകളെ ജയിലിൽ നിന്ന് വിളിക്കുകയും പണം ആവശ്യപ്പെടുകയും ചെയ്തിട്ടിുണ്ട്. ജയിലിനകത്തെ ലഹരി ഉപയോഗത്തിനാണ് ഇയാൾ പണം ആവശ്യപ്പെടുന്നതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പുറത്തുള്ള ആൾക്ക് പണം ഓൺലൈൻ വഴി നൽകിയാൽ മാത്രമേ ജയിലിനകത്ത് ലഹരി ലഭിക്കുകയുള്ളൂ. ഇതിനായാണ് പണം ആവശ്യപ്പെട്ട് ഫോൺവിളിക്കുന്നത്. പണം നൽകിയില്ലെങ്കിൽ ഭീഷണിപ്പെടുത്തുകയും ചെയ്യും.