കൊച്ചി കോർപറേഷൻ പരിധിയിലെ സ്കൂളുകൾക്ക് ഇന്ന് പ്രാദേശിക അവധി





കൊച്ചി: റവന്യൂ ജില്ലാ സ്കൂൾ കലോൽസവത്തിൻ്റെ ഭാഗമായി ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. 

കൊച്ചി കോർപറേഷൻ പരിധിയിലെ സർക്കാർ, എയ്ഡഡ്, അൺ എയ്ഡ് ഡ് (സ്റ്റേറ്റ് സിലബസ്) സ്കൂളുകൾക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചത്. 

 കലോത്സവം നാളെ അവസാനിക്കാനിരിക്കെയാണ് കലാപരിപാടികൾ ആസ്വദിക്കാൻ വിദ്യാർത്ഥികൾക്ക് അവസരമൊരുക്കുന്നതിൻ്റെ ഭാഗമായി ഇന്ന് അവധി പ്രഖ്യാപിച്ചത്. വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോളാണ് കോർപറേഷൻ പരിധിയിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചത്.

എറണാകുളം റവന്യു ജില്ലാ സ്കൂൾ കലോത്സവം ഈ മാസം 25നാണ് ആരംഭിച്ചത്. എറണാകുളം നഗരത്തിൽ 16 വേദികളിലായി നടന്നുവരുന്ന മേള നാളെ സമാപിക്കും. 8000ത്തോളം കലാ പ്രതിഭകളാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്.
Previous Post Next Post