തന്റെ കാറിന് മുന്നിൽ അപകടകരമായ രീതിയിൽ വണ്ടിയോടിച്ച് പോകുന്ന സ്കൂട്ടർ യാത്രികരുടെ വീഡിയോ പങ്കുവച്ച് നവ്യ നായർ. സ്കൂട്ടർ യാത്രികർ മദ്യപിച്ചിരുന്നുവെന്നാണ് വീഡിയോയിൽ നിന്നും വ്യക്തമാകുന്നത്. ‘ചില വഴിയോരകാഴ്ചകൾ. സേഫ് റൈഡ് ഗയ്സ്’, എന്നാണ് വീഡിയോയ്ക്ക് ഒപ്പം നവ്യ കുറിച്ചിരിക്കുന്നത്.
രണ്ട് പേരാണ് സ്കൂട്ടറിൽ ഉണ്ടായിരുന്നത്. സ്കൂട്ടറിന് പുറകിലുള്ളയാൾ ഇപ്പോൾ വീഴുമെന്ന മട്ടിലാണ് ഇരിക്കുന്നത്. ഇവരിൽ ആരാണ് വണ്ടിയോടിക്കുന്നതെന്ന് ചോദിക്കുന്നത് വീഡിയോയിൽ കേൾക്കാം. കുറേ നേരം ഇവരെ തന്നെ നിരീക്ഷിച്ച നവ്യ, വണ്ടി വഴിയോരത്ത് നിൽക്കുന്നത് വരെയുള്ള വീഡിയോകൾ പകർത്തിയിട്ടുണ്ട്. സ്കൂട്ടർ യാത്രികർക്ക് ഹെൽമറ്റും ഉണ്ടായിരുന്നില്ല. വീഡിയോ പുറത്തുവന്നതിന് പിന്നാലെ രസകരമായ കമന്റുകളുമായി നിരവധി പേർ രംഗത്ത് എത്തിയിട്ടുണ്ട്.