കണ്ണൂരിൽ ലീ​ഗ് നേതാവ് ബിജെപിയിൽ ചേർന്നു


തദ്ദേശ തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം ശേഷിക്കേ, മുസ്ലീം ലീഗ് പ്രാദേശിക നേതാവ് ബിജെപിയിൽ ചേർന്നു. പാനൂരിലെ പ്രാദേശിക നേതാവായ ഉമ്മർ ഫറൂഖ് കീഴ്പ്പാറ ആണ് ബിജെപിയിൽ ചേർന്നത്. ബിജെപിയുടെ ദേശീയതയിൽ ആകൃഷ്ടനായാണ് പാർട്ടി മാറിയതെന്നാണ് വിശദീകരണം.

’40 വർഷക്കാലം മുസ്ലീംലീഗിന്റെ പ്രവർത്തകനായിരുന്നു. നിലവിൽ മുസ്ലീം ലീഗ് പ്രാദേശിക തലത്തിലുള്ള പാർട്ടി എന്നല്ലാതെ ദേശീയ തലത്തിലേക്ക് ഉയരാനായിട്ടില്ല. ന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം ഒരുക്കാനും ആകുന്നില്ല. കൂടുതൽപ്പേർ ബിജെപിയിലേക്ക് വരണം’,- ഉമ്മർ ഫറൂഖ് പറഞ്ഞു. ബിജെപിയിൽ ചേർന്ന ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഉമ്മർ ഫറൂഖ്.

Previous Post Next Post