
തദ്ദേശ തിരഞ്ഞെടുപ്പിൽ ഒരിടത്തും യുഡിഎഫിനെതിരെ മത്സരിക്കരുതെന്ന് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർക്ക് നിർദ്ദേശം നൽകി പി വി അൻവർ. തിരഞ്ഞെടുപ്പിൽ യുഡിഎഫിന് പൂർണ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് അൻവർ.
പാർട്ടി ചിഹ്നത്തിൽ യുഡിഎഫിനെതിരെ മത്സരിക്കരുതെന്നും അൻവർ നിർദ്ദേശിച്ചിട്ടുണ്ട്. യുഡിഎഫുമായി ചർച്ച നടത്തി അവർ സീറ്റ് അനുവദിക്കുന്ന ഇടങ്ങളിൽ മത്സരിക്കാമെന്നാണ് തീരുമാനം. പിണറായിസം അവസാനിപ്പിക്കാൻ ഈ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിക്കണമെന്നാണ് അൻവർ പ്രതികരിച്ചത്.