എസ്ഐആർ ക്യാമ്പിനിടെ മുണ്ട് പൊക്കികാണിച്ച ബിഎൽഒയ്‌ക്കെതിരെ നടപടി


തിരൂരിൽ എസ്‌ഐആറുമായി ബന്ധപ്പെട്ട എന്യൂമറേഷൻ ഫോം വിതരണ ക്യാമ്പിനിടെ അശ്ലീലപ്രദർശനം നടത്തിയ ബിഎൽഒയ്‌ക്കെതിരെ നടപടി. സംഭവത്തിൽ തവനൂർ മണ്ഡലം 38-ാം നമ്പർ ആനപ്പടി വെസ്റ്റ് എൽപി സ്കൂൾ ബൂത്തിലെ ബിഎൽഒ വാസുദേവനെ ചുമതലയിൽനിന്നും ജില്ലാ കളക്ടർ മാറ്റി. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം.

എന്യൂമറേഷൻ ഫോം വിതരണ ക്യാമ്പിനിടെ സ്ത്രീകൾ അടക്കമുള്ളവർ നോക്കിനിൽക്കെ വാസുദേവൻ ഉടുമുണ്ട് പൊക്കി കാണിക്കുകയായിരുന്നു. സംഭവത്തിൽ വാസുദേവനോട് വിശദീകരണം തേടുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

أحدث أقدم