
തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥിക്കായി നേതാക്കൾ പൂരിപ്പിച്ച് നൽകിയ നാമനിർദ്ദേശ പത്രികയിൽ തെറ്റായ വിവരങ്ങൾ. പോസ്റ്റർ അടിച്ച് പ്രചാരണം തുടങ്ങിയ യുഡിഎഫ് സ്ഥാനാർത്ഥിക്ക് പത്രിക നൽകാനായില്ല. പത്തനംതിട്ട കവിയൂർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ ഇതോടെ യുഡിഎഫിന് സ്ഥാനാർത്ഥി ഇല്ല.
ബിജെപിയെ സഹായിക്കാൻ ഒരു വിഭാഗം നേതാക്കൾ സ്വന്തം സ്ഥാനാർത്ഥിയുടെ കാലുവാരി എന്നാണ് ഉയരുന്ന ആക്ഷേപം. ബിജെപി ഭരിക്കുന്ന പഞ്ചായത്താണ് കവിയൂർ. ബിജെപി മണ്ഡലം പ്രസിഡന്‍റും എൻഎസ്എസ് കരയോഗം പ്രസിഡന്‍റുമാണ് എതിർ സ്ഥാനാർത്ഥി രാജേഷ് കുമാർ.