കോടതി സമുച്ചയത്തിൽ പട്ടാപ്പകൽ മോഷണം; കള്ളൻ കൊണ്ടുപോകുന്നതാവട്ടെ ശുചിമുറികളിലെ വിലയേറിയ


കോടതിയിൽ കയറി പതിവായി മോഷണം നടത്തിയിരുന്ന ആൾ പിടിയിലായി. സംഭവത്തിൽ കൊല്ലം കന്റോൺമെന്റ് സൗത്ത് പുതുവാൽ പുത്തൻവീട്ടിൽ ഷാജൻ എന്ന ഷാജിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം ജില്ലാ കോടതി സമുച്ചയത്തിലെ ശുചിമുറികളിൽ നിന്ന് പട്ടാപ്പകൽ വാട്ടർ ടാപ്പ് മോഷ്ടിച്ചിരുന്ന കള്ളനായിരുന്നു ഇയാൾ. വിലയേറിയ വാട്ടർ ടാപ്പുകൾ ആയിരുന്നു ഇയാൾ മോഷ്ടിച്ചിരുന്നത്. കോടതി സമുച്ചയത്തിന്റെ താഴത്തെ നിലയിലുള്ള ശുചിമുറിയിൽ കയറി വാട്ടർ ടാപ്പ് അഴിച്ചുകൊണ്ടിരിക്കെയാണ് സെൻട്രൽ പോലീസ് ഇന്ന് ഇയാളെ പിക്ക്

ഈ മാസം പകുതിയോടെ കോടതി കെട്ടിടത്തിന്റെ ആറു നിലകളിലെ ശുചിമുറികളിലെ സ്റ്റീൽ വാട്ടർ ടാപ്പുകൾ മോഷണം പോയിരുന്നു. 10,000 രൂപയോളം വിലവരുന്നതായിരുന്നു മോഷ്ടിക്കപ്പെട്ട ടാപ്പുകൾ. കോടതിയുടെ താഴത്തെ നിലയ്ക്കു പുറമേ 1, 4, 5, 6 നിലകളിലെ ശുചിമുറികളിലെ ടാപ്പുകളാണ് മോഷ്ടിച്ചത്. ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് ഉൾപ്പെടെയുള്ള ജഡ്ജിമാരുടെ ചേംബർ പ്രവർത്തിക്കുന്ന നിലയിലെ ശുചിമുറി ഒഴിവാക്കിയായിരുന്നു മോഷണം. പെട്ടെന്ന് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടാതിരിക്കാനാകാം ഇതെന്നാണു പോലീസിന്റെ നിഗമനം.പൈപ്പിന്റെ വാൽവ് അടച്ച ശേഷം ഉച്ചയോടെയായിരുന്നു മോഷണം. ശുചിമുറിയിൽ വെള്ളം ഇല്ലാതെ വന്നതോടെ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് ടാപ്പ് മോഷണം പോയ വിവരം അറിയുന്നത്.

ഇതോടെ കോടതിയുടെ നിർദേശമനുസരിച്ച് ജീവനക്കാർ പൊലീസിന് പരാതി നൽകി. കോടതിയിൽ കയറി മോഷണം നടത്തിയ കള്ളനെ പൂട്ടാനിറങ്ങിയ പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് മോഷ്ടാവ് ഷാജിയാണ് എന്ന സംശയമുണ്ടായത്. പിന്നാലെ ഇയാൾ കോടതി പരിസരത്തോ കോടതിയിലോ എത്തിയാൽ നിരീക്ഷിക്കാൻ മഫ്തിയിൽ പോലീസിനെ നിയോഗിച്ചു. സാധാരണയായി ഇയാൾ ചൊവ്വാഴ്ച ദിവസങ്ങളിലാണ് കോടതിയിൽ മോഷണം ലക്ഷ്യമിട്ട് എത്തിയിരുന്നത് എന്ന് പോലീസ് മനസിലാക്കി. പക്ഷെ പോലീസിന്റെ കണക്കുകൂട്ടൽ തെറ്റിച്ച് ഇയാൾ ഇന്നലെ മോഷണത്തിന് എത്തിയില്ല. നടി ആക്രമിക്കപ്പെട്ട കേസിൽ വിധി പറയാനുള്ള ദിവസം പ്രഖ്യാപിക്കൽ ആയിരുന്നതിനാൽ കോടതി പരിസരം മാധ്യമങ്ങളെ കൊണ്ട് നിറഞ്ഞിരുന്നു. ഇക്കാരണത്താലാണ് ഇന്നലെ ഷാജി മോഷണശ്രമം ഉപേക്ഷിച്ചതെന്നാണ് നിഗമനം. ഇന്നും പോലീസ് നിരീക്ഷണം തുടരുന്നതിനിടെയാണ് രാവിലെ ഷാജി വീണ്ടുമെത്തുന്നത്. വൈകാതെ മോഷണത്തിനിടെ കുടുങ്ങുകയും ചെയ്തു.

മോഷ്ടിക്കുന്ന പൈപ്പുകൾ അരയിൽ തിരുകി ഭദ്രമാക്കിയാണ് ഇയാൾ സ്ഥലത്ത് നിന്നും സാധാരണ രക്ഷപെടാറുള്ളത്. ഇങ്ങനെ ശ്രമിച്ചെങ്കിലും ഇത്തവണ കുടുങ്ങുകയായിരുന്നു. നവംബറിൽ തന്നെ പല തവ ഷാജി കോടതിയിലെ പൈപ്പുകൾ മോഷ്ടിച്ചിട്ടുണ്ടെന്നാണ് വിവരം. തിരുവനന്തപുരം മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷൻ പരിധിയിൽ ഷാജിയുടെ പേരിൽ 3 മൊബൈൽ മോഷണ കേസുകളുണ്ട്

أحدث أقدم