കുങ്കി ആനകളെ എത്തിച്ചു ഒറ്റയാനെ കാടുകയറ്റി സോളാർ വേലി സ്ഥാപിക്കാനാണ് തീരുമാനം. ആരെയും കാടുകയറ്റാൻ ആയില്ലെങ്കിൽ മയക്കുവെടി വെയ്ക്കുന്നതും വനംവകുപ്പിന്റെ പരിഗണനയിലാണ്. പ്രദേശത്ത് ജനവാസ മേഖലയിൽ ഇറങ്ങുന്നത് പതിവാണ്. ഇന്നലെ മാത്രം രാത്രി നാല് തവണ കാട്ടാന ഇറങ്ങിയെന്നാണ് വിവരം. ആനയെ കണ്ട് പട്ടി കുരച്ചതോടെ പ്രകോപിതനായ ആന വീടിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. വീടിനു മുൻവശത്തെ ഷെഡ് ആന തകർത്തു. കാട്ടാന ആക്രമണത്തിൽ ഇന്നലെ ജനങ്ങൾ പ്രതിഷേധിച്ചിരുന്നു