തിരുവിതാംകൂർ ദേവസ്വം ബോർഡ് അധ്യക്ഷസ്ഥാനത്തേക്ക് പി എസ് പ്രശാന്തിന്‍റെ പകരക്കാരനെ സിപിഎം ഇന്ന് തീരുമാനിക്കും. നിലവിലെ ബോർഡിന്‍റെ കാലാവധി നീട്ടി നൽകേണ്ടെന്ന് ധാരണയായിട്ടുണ്ട്. ഹരിപ്പാട് മുൻ എംഎൽഎ ടി കെ ദേവകുമാറിന്‍റെ പേര് സജീവ പരിഗണനയിലുണ്ട്. ആറ്റിങ്ങൽ മുൻ എംപി എ. സമ്പത്ത് അടക്കമുള്ളവർ നേരത്തെ തന്നെ ചർച്ചയിലുണ്ടായിരുന്നു. ഇന്നു ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിൽ അന്തിമ തീരുമാനം ഉണ്ടാകും. ബോർഡിലേക്കുള്ള സിപിഐ പ്രതിനിധിയായി തിരുവനന്തപുരം ജില്ലാ കൗൺസിൽ അംഗം വിളപ്പിൽ രാധാകൃഷ്ണനെ തീരുമാനിച്ചിട്ടുണ്ട്. എസ് ഐ ആറിനെതിരെ സുപ്രീംകോടതിയിൽ സർക്കാർ നൽകുന്ന ഹർജിയിൽ കക്ഷിചേരുന്ന കാര്യവും സിപിഎം സെക്രട്ടേറിയറ്റ് യോഗം ചർച്ച ചെയ്യും