
അടുക്കളയിലെ ഗ്യാസ് സ്റ്റൗവിന് മുകളിൽ മൂർഖൻ പാമ്പ്. റാന്നി അങ്ങാടി പേട്ട ജംഗ്ഷന് സമീപമുളള വീട്ടിലാണ് സംഭവം. ആ സമയത്ത് അടുക്കളയിൽ ആളില്ലാതിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്. അഞ്ചടി നീളമുള്ള മൂർഖൻ പാമ്പിനെയാണ് അങ്ങാടി പേട്ട ജംഗ്ഷനിലുള്ള ശാസ്താംകോവിൽ ലോഡ്ജിൽ വാടകയ്ക്ക് താമസിക്കുന്ന രാജാ നസീർ എന്നയാളുടെ അടുക്കളയിൽ നിന്ന് കണ്ടെത്തിയത്. പാമ്പിനെ പിടികൂടാൻ പ്രദേശവാസികൾ സമീപത്തുള്ള പാമ്പുപിടുത്തക്കാരനായ മാത്തുക്കുട്ടി എന്നയാളുടെ സഹായം തേടി. ഇയാൾ സ്ഥലത്തെത്തി പാമ്പിനെ പിടികൂടിയതിനാൽ വൻ അപകടം ഒഴിവായി. പമ്പാവാലിയുടെ തീരമാണ് ഇവിടം. സമീപപ്രദേശങ്ങളിലെ വീടുകളിൽ പാമ്പുകളുടെ ശല്യമുള്ളതായി പ്രദേശവാസികൾ വ്യക്തമാക്കി