
കാസർകോട് ഡിസിസി ഓഫീസിൽ നേതാക്കൾ തമ്മിൽ ഏറ്റുമുട്ടിയതിൽ അച്ചടക്ക നടപടി. മർദ്ദന ദൃശ്യങ്ങൾ ഫോണിൽ പകർത്തിയ കോൺഗ്രസ് നേതാവിനെതിരെയാണ് പാർട്ടി നേതൃത്വം അച്ചടക്ക നടപടി എടുത്തത്. കാസർകോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി സഫ്‌വാൻ കുന്നിലിനെയാണ് സസ്പെൻഡ് ചെയ്തത്.
സീറ്റ് വിഭജന തര്‍ക്കത്തെത്തുടർന്നാണ് കാസർകോട് ഡിസിസി ഓഫീസില്‍ കയ്യാങ്കളി ഉണ്ടായത്. ഡിസിസി വൈസ് പ്രസിഡന്റ് ജയിംസ് പന്തമാക്കനും ഡികെടിഎഫ് ജില്ലാ പ്രസിഡന്റ് വാസുദേവനുമാണ് ഡിസിസി ഓഫീസിനുളളില്‍ വെച്ച് ഏറ്റുമുട്ടിയത്. പിന്നാലെ ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.