വധശ്രമമടക്കം നിരവധി കേസുകൾ… ‘ജാങ്കോ, നീ പെട്ടു’..


പൊലീസിന് തീരാ തലവേദനയായ കുപ്രസിദ്ധ ഗുണ്ട, ‘ജാങ്കോ’ എന്നു വിളിയ്ക്കുന്ന അനിൽ കുമാർ പിടിയിൽ. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ കൊച്ചു വേളി, വിനായക നഗർ, പുതുവൽ പുത്തൻ വീട്ടിൽ വിക്രമൻ മകൻ അനിൽ കുമാറിനെ പേട്ട പൊലീസാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം കടകം പള്ളിയിൽ നിന്നും വന്ന് കൊച്ചുവേളി വിനായക നഗറിൽ വാടകയ്ക്ക് താമസിയ്ക്കുന്ന സുജാബിനെ(46) വെട്ടി പരിക്കേൽപ്പിച്ച കേസിലാണ് അറസ്റ്റ്. ഇന്നലെയാണ് അനിൽ സുജാബിനെ ആക്രമിച്ചത്. അനിൽ കുമാറിൻറെ അനിയൻറെ പേരിലുള്ള വാടക വീട്ടിൽ നിന്നും ഒഴിഞ്ഞു കൊടുക്കാത്തതിലുള്ള വിരോധത്താലായിരുന്നു ആക്രമണം.

أحدث أقدم