
മദ്യലഹരിയിൽ പൊലീസ് ഉദ്യോഗസ്ഥൻ ഓടിച്ച കാറിടിച്ച് യുവാവിന് ദാരുണാന്ത്യം. കുഞ്ഞുങ്ങളടക്കം നാല് പേർക്ക് ഗുരുതര പരിക്ക്. വെള്ളിയാഴ്ച രാത്രി മധ്യപ്രദേശിലെ നീമുച്ച് ജില്ലയിലെ ഭർഭദ്ര ക്രോസിങ്ങിലാണ് അപകടം നടന്നത്. ജാവഡ് പൊലീസ് സ്റ്റേഷനിലെ അസി. സബ് ഇൻസ്പെക്ടർ മനോജ് യാദവാണ് മദ്യപിച്ച് കാറോടിച്ച് അപകടമുണ്ടാക്കിയത്.
മദ്യപിച്ച് അമിതവേഗത്തിൽ ഓടിച്ച കാർ നിയന്ത്രണം രണ്ട് ബൈക്കുകളിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് യാത്രികനായ ദശരത് സിങ് എന്നയാൾ തത്ക്ഷണം മരിക്കുകയും നാല് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. സിങ്ങിന്റെ രണ്ട് മക്കളടക്കമുള്ളവർക്കാണ് പരിക്കേറ്റത്. ഇവരിൽ ഒരാളുടെ കാൽ അറ്റുപോയി. കുട്ടി ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്.