
തിരുവനന്തപുരം: പിഎം ശ്രീപദ്ധതിയില്‍ മന്ത്രി വി ശിവന്‍കുട്ടിയെ പഠിപ്പിക്കാന്‍ താന്‍ ആളല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
അത് സംബന്ധിച്ച ഇടതുപക്ഷ രാഷ്ട്രീയമെന്താണെന്ന് ശിവന്‍കുട്ടിയെ പഠിപ്പിക്കാന്‍ തന്നെക്കാള്‍ അര്‍ഹരും അവകാശമുള്ളവരും എംഎ ബേബിയും എംവി ഗോവിന്ദനുമാണ്.
ഈ സമയത്ത് ശിവന്‍കുട്ടി ഇത്രയും പ്രകോപിതനാകാന്‍ എന്താണ് കാരണമെന്ന് അറിയില്ല.
എല്‍ഡിഎഫ് രാഷ്ട്രീയത്തിന്റെ ഐക്യത്തിനോ വിജയത്തിനോ ഭംഗം വരുത്തുന്ന ഒന്നും സിപിഐയുടെ ഭാഗത്തുനിന്നും ഉണ്ടാകുകയില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.