ചാമ്പ്യൻസ് ബോട്ട് ലീഗിൽ തുടർച്ചയായ ആറാം ജയം..കരുവാറ്റയിലും അജയ്യരായി വീയപുരം ചുണ്ടൻ


ആലപ്പുഴ: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് (സി ബി എൽ) അഞ്ചാം സീസണിലെ കരുവാറ്റയിൽ നടന്ന ആറാം മത്സരത്തിൽ വീയപുരം വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടൻ ജേതാക്കളായി. കഴിഞ്ഞ അഞ്ച് മത്സരങ്ങളിലും ആധിപത്യം പുലർത്തിയ വീയപുരം ആറാം മത്സരത്തിലും ജയമെന്ന ശീലം നിലനിർത്തി. വീയപുരം ചുണ്ടൻ 4:00:107 മിനിറ്റിലാണ് ഫിനിഷ് ചെയ്തത്. പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മേല്പാടം ചുണ്ടൻ (4:00:717 മിനിറ്റ്) രണ്ടാം സ്ഥാനത്തും പുന്നമട ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടൻ (4:06:831 മിനിറ്റ്) മൂന്നാമതും ഫിനിഷ് ചെയ്തു. കഴിഞ്ഞ അഞ്ച് കളികളിൽ ഏറ്റവും വാശിയേറിയ മത്സരമായിരുന്നു കരുവാറ്റയിലേത്. ജയം മാത്രം പ്രതീക്ഷിച്ചാണ് മൂന്ന് ജലരാജാക്കന്മാരും ഇക്കുറി നെട്ടായത്തിലിറങ്ങിയത്

Previous Post Next Post