കോട്ടയം: വടവാതൂരില്‍ ആറ് വയസുകാരിക്ക് തെരുവ് നായയുടെ കടിയേറ്റു. വടവാതൂർ വലിയപാറയ്ക്കു സമീപം അനുഗ്രഹയ്ക്കാണ് നായയുടെ കടിയേറ്റത്.
കളിച്ചു കൊണ്ടിരുന്ന കുട്ടിയുടെ അടുത്തേക്ക് തെരുവ് നായ ഓടി വരുകയായിരുന്നു.
നായയെ കണ്ടു ഭയന്നോടിയ ഓടിയ കുട്ടിയുടെ പുറകു ഭാഗത്തു കടിക്കുകയും ആയിരുന്നു. വളരെ ആഴത്തിലുള്ള മുറിവായതിനാല്‍ കുട്ടിയെ ഉടൻ തന്നെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രദേശത്തെ തെരുവ് നായ ശല്യത്തിനെതിരെ ശല്യം രൂക്ഷമാണെന്നു നാട്ടുകാർ പറയുന്നു. പല തവണ അധികൃതരെ വിവരം അറിയിച്ചിട്ടും നടപടി ഉണ്ടായില്ലെനും നാട്ടുകാർ പറയുന്നു.