നടി അംബികയുടെ മാതാവും കോണ്‍ഗ്രസ് നേതാവുമായ കല്ലറ സരസമ്മ അന്തരിച്ചു


സിനിമാ താരങ്ങളായ അംബികയുടെയും രാധയുടെയും മാതാവും ആദ്യകാല കോണ്‍ഗ്രസ് നേതാവുമായ കല്ലറ സരസമ്മ അന്തരിച്ചു. 86 വയസ്സായിരുന്നു. സംസ്‌കാരം 29ന് വൈകിട്ട് മൂന്നിന് കല്ലറയിലെ വസതിയില്‍. പരേതനായ കുഞ്ഞന്‍ നായരാണ് ഭര്‍ത്താവ്.

മക്കള്‍: അംബിക നായര്‍, മല്ലിക നായര്‍, ഉദയചന്ദ്രിക നായര്‍ (രാധ), മല്ലികാര്‍ജുന്‍ നായര്‍, സുരേഷ് നായര്‍. മരുമക്കള്‍: ശ്രീകുമാര്‍, രാജശേഖരന്‍ നായര്‍, പാര്‍വതി നായര്‍, പ്രജി നായര്‍.

Previous Post Next Post