
സിനിമാ താരങ്ങളായ അംബികയുടെയും രാധയുടെയും മാതാവും ആദ്യകാല കോണ്‍ഗ്രസ് നേതാവുമായ കല്ലറ സരസമ്മ അന്തരിച്ചു. 86 വയസ്സായിരുന്നു. സംസ്‌കാരം 29ന് വൈകിട്ട് മൂന്നിന് കല്ലറയിലെ വസതിയില്‍. പരേതനായ കുഞ്ഞന്‍ നായരാണ് ഭര്‍ത്താവ്.
മക്കള്‍: അംബിക നായര്‍, മല്ലിക നായര്‍, ഉദയചന്ദ്രിക നായര്‍ (രാധ), മല്ലികാര്‍ജുന്‍ നായര്‍, സുരേഷ് നായര്‍. മരുമക്കള്‍: ശ്രീകുമാര്‍, രാജശേഖരന്‍ നായര്‍, പാര്‍വതി നായര്‍, പ്രജി നായര്‍.