ഓട്ടോറിക്ഷ പിടിച്ചെടുത്ത പൊലീസ് ഇയാളുടെ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികള്‍ തുടങ്ങി. പത്തു ദിവസത്തിനിടയില്‍ മൂന്നാറില്‍ വിനോദസഞ്ചാരികള്‍ക്കു നേരെയുള്ള മൂന്നാമത്തെ ആക്രമണ സംഭവമാണിത്.കോയമ്പത്തൂര്‍ അരവക്കുറിച്ചി എംഎല്‍എ ആര്‍ ഇളങ്കോയുടെ മകളും ഭര്‍ത്താവും മറ്റു രണ്ടു ബന്ധുക്കളും സഞ്ചരിച്ചിരുന്ന കാറില്‍ സുരേന്ദ്രന്‍ ഓടിച്ചിരുന്ന ഓട്ടോ ഇടിച്ചു. മദ്യലഹരിയിലായിരുന്ന സുരേന്ദ്രന്‍ പുറത്തിറങ്ങി സ്ത്രീകളെ ചീത്ത വിളിച്ച് ഭീഷണിപ്പെടുത്തി.പുറത്തിറങ്ങിയ എംഎല്‍എയുടെ മരുമകന്‍ കെ അരവിന്ദ് രാജിനെ ഇയാള്‍ കഴുത്തിനു പിടിച്ച് ആക്രമിക്കുകയും കല്ലുകൊണ്ട് ഇടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഓടിക്കൂടിയ നാട്ടുകാര്‍ ഇയാളെ പിടിച്ചുമാറ്റുകയായിരുന്നു.