ക്ഷേത്രത്തിൽ പൂജ നടത്തി തിരിച്ചെത്തി.. ഭർത്താവ് പിന്നോട്ടെടുത്ത കാറിനിടയിൽ പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം…


ഭർത്താവ് പിന്നോട്ടെടുത്ത കാറിനിടയിൽ പെട്ട് യുവതിക്ക് ദാരുണാന്ത്യം. അടുത്തിടെ വാങ്ങിയ കാറുമായി ക്ഷേത്രത്തിൽ പൂജ നടത്തി തിരിച്ചെത്തിയപ്പോഴാണ് അപകടം. ചെന്നൈയിലാണ് സംഭവം. ആവഡി സ്വദേശിയായ രാജയുടെ ഭാര്യ ഇന്ദുമതിയാണ് മരിച്ചത്. 34 വയസ്സായിരുന്നു.

വീടിനോട് ചേർന്നുള്ള കാർ പോർച്ചിലേക്ക് വാഹനം കയറ്റിയിടാൻ ശ്രമിച്ചപ്പോൾ അബദ്ധത്തിൽ ആക്സിലറേറ്ററിൽ ചവിട്ടുകയായിരുന്നു. കാറിനും ഭിത്തിക്കും ഇടയിൽ പെട്ട ഇന്ദുമതിയുടെ നെഞ്ചിലും വയറ്റിലും ഗുരുതരമായി പരിക്കേറ്റു. അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാർ വാങ്ങിയതിന് ശേഷമാണ് രാജ ഡ്രൈവിങ് പഠിച്ചുതുടങ്ങിയത്. അലക്ഷ്യമായി വാഹനമോടിച്ചതിന് രാജയ്‌ക്കെതിരെ ആവഡി പൊലീസ് കേസെടുത്തു

أحدث أقدم