പാമ്പാടി: നെടുങ്ങോട്ടുമലയിലു൦ പരിസര പ്രദേശങ്ങളിലു൦ കാട്ടുപന്നിയുടെ ശല്യം മൂലം റബ്ബർ കർഷകർ ദുരിത്തിൽലായിരിക്കുകയാണ്. റബ്ബർ മരങ്ങളുടെ ചുവടുവശ൦ ഇവ കുത്തുകയു൦ റബ്ബർ തൊലി പൊളിച്ചുകളയുകയു൦ ചെയ്യുകയാണ് ചിങ്ങംകുഴി ,ചാത്തൻപുരയിട൦ , കന്നുവെട്ടി തുടങ്ങിയ പ്രദേശങ്ങളിലെ കിഴങ്ങു വർഗങ്ങൾ കൃഷിചെയ്തത് മുഴുവൻ ഇവ നശിപ്പിച്ചു.
അതിനു ശേഷമാണ് റബ്ബറിലേക്ക് തിരിഞ്ഞിരിക്കുന്നത്. പന്നിയുടെ സാമിപ്യ൦ കണ്ടതോടെ ടാപ്പിങ്ങ് തൊഴിലാളികളു൦ വെളുപ്പിനെ ഇറങ്ങി ടാപ്പ്ചെയ്യാൻ തയ്യാറാകുന്നില്ല. ഇത് പാൽ ഉൽപ്പാദനവു൦ കുറച്ചിരിക്കുകയാണ്. പന്നിയെ വെടിവെയ്ക്കാൻ വിദഗ്ദ്ധരായവരെ സമീപിച്ചപ്പോൾ തെരഞ്ഞെടുപ്പ് പ്രമാണിച്ചു
തോക്കുകൾ തിരികെ ഏൽപ്പിക്കാൻ ജില്ല ഭരണകൂടം നിർദേശം നൽകിയതിനാൽ തോക്കുകൾ അവരുടെ കൈവശം ഇല്ല എന്ന മറുപടിയാണ് ലഭിച്ചതെന്ന് കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് പറഞ്ഞു. ക്രിമിനൽ പശ്ചാത്തലം ഉള്ളവരു൦ ജയിൽശിക്ഷയിൽ പരോളിൽ ഇറങ്ങിയവരു൦ ക്രമിനൽ രാഷ്ട്രീയ കേസുകളിൽ ഉൾപ്പെട്ടവരു൦ മാത്രം തെരഞ്ഞെടുപ്പ് സമയത്ത് തോക്ക് തിരികെ എൽപ്പിച്ചാൽ മതി എന്ന കോടതി ഉത്തരവ് നിലനിൽക്കെയാണ് മുഴുവൻ തോക്കുകളു൦ തിരികെ ഏൽപ്പിക്കാൻ ജില്ല ഭരണകൂടം ഉത്തരവിറക്കിയത് ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നു൦ എബി ഐപ്പ് പറഞ്ഞു.