വ്യാജ തൊഴിൽ അവസരങ്ങൾ, ബിസിനസ്സ് സ്ഥാപനങ്ങളുടെ ക്ലോൺ ചെയ്‌ത പേജുകൾ, യഥാർഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കൽ ആപ്പുകൾ എന്നിവ നിർമിക്കാൻ സൈബർ കുറ്റവാളികൾ ഇപ്പോൾ എഐ ടൂളുകൾ ഉപയോഗിക്കുന്നുണ്ടെന്ന് ഗൂഗിൾ അറിയിച്ചു.
ഇത് വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നതെന്നും അതിനാൽ ഓൺലൈനിൽ ജാഗ്രത പാലിക്കേണ്ടത് പ്രധാനമാണെന്നും ഗൂഗിൾ വ്യക്തമാക്കി. വ്യാജ ജോലി പോസ്റ്റിംഗുകൾ, ആപ്പുകൾ, വെബ്‌സൈറ്റുകൾ എന്നിവ സൃഷ്‌ടിക്കാൻ കുറ്റവാളികൾ ഇപ്പോൾ ജനറേറ്റീവ് ടൂളുകൾ ഉപയോഗിക്കുന്നുണ്ടെന്ന് ഗൂഗിളിന്റെ ട്രസ്റ്റ് ആൻഡ് സേഫ്റ്റി ടീം പറഞ്ഞു.