എസ്ഐആർ ഡ്യൂട്ടിക്കിടെ ആത്മഹത്യക്ക് ശ്രമിച്ച ബൂത്ത് ലെവൽ ഓഫീസർ മരിച്ചു


എസ്ഐആർ ഡ്യൂട്ടിക്കിടെ ആത്മഹത്യക്ക് ശ്രമിച്ച ബൂത്ത് ലെവൽ ഓഫീസർ മരിച്ചു. ഗോണ്ടയിലെ അധ്യാപകൻ വിപിൻ യാദവാണ് മരിച്ചത്. ഇന്ന് രാവിലെയാണ് വിപിൻ യാദവ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. മേലുദ്യോ​ഗസ്ഥരുടെ മാനസിക സമ്മർദം കാരണമാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് മരിക്കും മുൻപ് വിപിൻ പറഞ്ഞതായി ബന്ധുക്കൾ പറയുന്നു. ഭാര്യ ചിത്രീകരിച്ച വീഡിയോ പുറത്തുവന്നിട്ടുണ്ട്. എസ്ഡിഎം, ബിഡിഓ എന്നിവരുടെ കടുത്ത സമ്മർദം ഉണ്ടെന്ന് വിപിൻ യാദവ് പറഞ്ഞതായും ബന്ധുക്കൾ പറഞ്ഞു. രണ്ടാഴ്ചക്കിടെ ഉത്തരേന്ത്യയിലെ ആറാമത്തെ ആത്മഹത്യയാണിത്. ​ലഖ്നൗവിലെ സ്വകാര്യ ആശുപത്രിയിൽ അതീവ ​ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു

Previous Post Next Post