ഡൽഹിയിൽ എത്തിയാൽ ഭരണ ഘടനയും ഫാസിസവും പറയുന്നവരാണ് സിപിഐഎമ്മുകാരെന്നും ഇവിടെ വധശ്രമക്കേസിലെ പ്രതിയെ സ്ഥാനാർത്ഥിയാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സ്വർണ്ണകൊള്ളയിലും രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു. ദേവസ്വം മന്ത്രി അറിഞ്ഞില്ലയെന്നും മുഖ്യമന്ത്രി അറിഞ്ഞില്ല എന്നൊന്നും ആരും വിശ്വസിക്കുന്നില്ലയെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ രാജിവെക്കണം. മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാൻ സഖാക്കളുടെ പൊലീസിന് പറ്റുമോയെന്നും അദ്ദേഹം ചോദിച്ചു.