
തദ്ദേശ തിരഞ്ഞെടുപ്പിൽ പാലക്കാട് മുനിസിപ്പാലിറ്റിയിൽ വെൽഫെയർ പാർട്ടിയുമായി ധാരണയില്ലെന്ന് യുഡിഎഫ്. പാലക്കാട്ടെ സീറ്റ് വിഭജന ചർച്ചകൾ ഏറെക്കുറെ പൂർത്തിയായെന്നും നേതാക്കൾ പറയുന്നു. അതേസമയം വെൽഫയർ പാർട്ടിക്ക് വേണ്ടി ഔദ്യോഗിക സ്ഥാനാർത്ഥികളെ തോൽപ്പിക്കാൻ ലീഗ് നേതൃത്വം ധാരണയുണ്ടാക്കിയെന്ന ആരോപണവുമായി ലീഗ് മുൻ ഭാരവാഹികൾ രംഗത്തെത്തിയിരുന്നു. ജനകീയ കൂട്ടായ്മ രൂപീകരിച്ച് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും നേതാക്കൾ പ്രഖ്യാപിച്ചു.