പുതുപ്പള്ളിയില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ചു പരുക്കേറ്റ് ചികിത്സയിലായിരുന്ന പാമ്പാടി സ്വദേശിനിയായ വയോധിക മരിച്ചു,രണ്ടു പേര്‍ ചികിത്സയിൽ


പാമ്പാടി ∙ പുതുപ്പള്ളിയിൽ കാറും ഓട്ടോയും കൂട്ടിയിടിച്ചു പരുക്കേറ്റു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഗ്രാമറ്റം മംഗലത്ത് ഏലിയാമ്മ അന്ത്രയോസ് (ലീലാമ്മ–73) മരിച്ചു.

ഞായറാഴ്ച വൈകിട്ട് 4.45നു പുതുപ്പള്ളി ഐഎച്ച്ആർ‍ഡി സ്കൂളിനു സമീപമായിരുന്നു അപകടം.മകൻ ലിജോ ഓടിച്ച ഓട്ടോയിൽ ഏലിയാമ്മ ഉൾപ്പെടെ ആറുപേരാണുണ്ടായിരുന്നത്. ഏലിയാമ്മയുടെ മകൾ വിജി, സഹോദരി മേരിക്കുട്ടി, മേരിക്കുട്ടിയുടെ കൊച്ചുമക്കളായ ഇസ, ഏബൽ എന്നിവരും ഒപ്പമുണ്ടായിരുന്നു. മന്ദിരം നഴ്സിങ് സ്കൂളിൽ പഠിക്കുന്ന, വിജിയുടെ മകളെ കണ്ടു മടങ്ങവേയാണ് അപകടം.

ഗുരുതര പരുക്കേറ്റ വിജിയും മേരിക്കുട്ടിയും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.മണർകാട് ഭാഗത്തുനിന്ന് അമിതവേഗത്തിലെത്തിയ കാർ ഓട്ടോയിൽ ഇടിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.



ഏലിയാമ്മയുടെ സംസ്കാരം ഇന്നു 2നു വീട്ടിലെ ശുശ്രൂഷകൾക്കു ശേഷം മണർകാട് സെന്റ് മേരീസ് കത്തീഡ്രലിൽ. സൗത്ത് പാമ്പാടി കിഴക്കയിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ കെ.പി.അന്ത്രയോസ്. ലിജി റോഷ് (ദുബായ്) ആണു മറ്റൊരു മകൾ. മരുമക്കൾ: പുതുപ്പള്ളി പടിഞ്ഞാറേക്കൂറ്റ് പരേതനായ ബൈജു ഫിലിപ്, പാത്താമുട്ടം കുളത്തിങ്കൽ റോഷ് കെ.വർഗീസ് (ദുബായ്).



Previous Post Next Post