
തിരുവനന്തപുരം: തിരുവനന്തപുരത്ത് സിപിഐഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കല്ലറ ബ്ലോക്കിലെ പെരിങ്ങമല ഗ്രാമപഞ്ചായത്തിലെ പ്രവര്‍ത്തകരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. 75 പേര്‍ സിപിഐഎം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നതായാണ് ഡിസിസി അറിയിച്ചത്.
പ്രവർത്തകരുടെ കൂറുമാറ്റം മധുര പ്രതികാരമെന്നാണ് ഡിസിസി മുന്‍ പ്രസിഡന്റ് പാലോട് രവി പ്രതികരിച്ചത്. പെരിങ്ങമല പഞ്ചായത്ത് ഭരണം അട്ടിമറിച്ചതിനുള്ള മറുപടിയാണിതെന്നും സിപിഐഎമ്മിന്റെ അന്നത്തെ നടപടിയോട് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് പോലും രോഷം ഉണ്ടായിരുന്നുവെന്നും പാലോട് രവി പറഞ്ഞു. വാമനപുരം ബ്ലോക്ക് പഞ്ചായത്ത് അംഗം എ റിയാസും കോണ്‍ഗ്രസില്‍ ചേര്‍ന്നു.