മദ്യപിക്കുമ്പോള്‍ ഹൃദയത്തിനും കരളിനുമെല്ലാം കേടുപാടുണ്ടാക്കും എന്നത് തെളിയിക്കപ്പെട്ടിട്ടുള്ള കാര്യമാണ്. എന്നാല്‍ അതുപോലെതന്നെ അടുത്തിടെ നടന്ന ഒരു ഗവേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത് മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ്. മദ്യം ചെറിയ അളവില്‍ പോലും കഴിക്കുന്നത് ഡിമെന്‍ഷ്യ സാധ്യത വര്‍ധിപ്പിക്കുമെന്നാണ് പുതിയ കണ്ടെത്തല്‍. ഇതേക്കുറിച്ച് യുഎസില്‍ നിന്നുളള ഫിസിഷ്യനായ ഡോ. കുനാല്‍ സൂദ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച വിവരങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. ഡോ. കുനാലിന്റെ വാക്കുകള്‍ ഇങ്ങനെയാണ്
അതിനു മുമ്പായി .ഡിമെൻഷ്യ എന്താണെന്ന് മനസിലാക്കാം
ഡിമെൻഷ്യ :
ഇത് ഒരു പ്രത്യേക രോഗമല്ല, മറിച്ച് മെമ്മറി, ചിന്ത, യുക്തിസഹമായ കഴിവുകൾ എന്നിവയിലെ കുറവുമായി ബന്ധപ്പെട്ട നിരവധി ലക്ഷണങ്ങളെ വിവരിക്കാൻ ഉപയോഗിക്കുന്ന ഒരു പൊതു പദമാണ്.
ഡിമെൻഷ്യ ബാധിച്ച വ്യക്തികൾക്ക് മെമ്മറി നഷ്ടം, ന്യായവിധിയിലെ തകരാറ്, ഭാഷാ പ്രശ്നങ്ങൾ, പെരുമാറ്റത്തിലും മാനസികാവസ്ഥയിലുമുള്ള മാറ്റങ്ങൾ തുടങ്ങിയ വിവിധ വൈജ്ഞാനിക പ്രവർത്തനങ്ങളിൽ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടേക്കാം. ഈ ലക്ഷണങ്ങൾ ബാധിച്ച വ്യക്തികളുടെയും അവരുടെ പ്രിയപ്പെട്ടവരുടെയും ദൈനംദിന പ്രവർത്തനത്തെയും ജീവിത നിലവാരത്തെയും സാരമായി ബാധിക്കും.
ഡോ. കുനാല്‍ പറയുന്നു…
അല്‍പ്പം മദ്യം കഴിക്കുന്നത് ക്ഷീണം കുറയ്ക്കാനോ റിലാക്‌സ് ചെയ്യാനോ നന്നായിരിക്കുമെന്ന് ആളുകള്‍ കരുതുന്നു. എന്നാല്‍ പുതിയതായി നടന്ന ഒരു ഗവേഷണം ഈ ആശയവുമായി പൊരുത്തപ്പെടുന്നില്ല. അര ദശലക്ഷത്തിലധികം മുതിര്‍ന്നവരില്‍ 2025 ല്‍ നടത്തിയ ഒരു പഠനത്തില്‍ മദ്യം കഴിക്കുന്നത് ഡിമെന്‍ഷ്യ സാധ്യത വര്‍ധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അമിതമായി മദ്യപിക്കുന്നവര്‍ക്ക് 40 ശതമാനത്തിലധികമാണ് അപകട സാധ്യത ഉള്ളത്. മദ്യപാനത്തിന് അഡിക്ടായവര്‍ക്ക് ഇത് 50 ശതമാനവും കൂടുതലാണ്. മദ്യം എത്ര കുറച്ച് കുടിക്കുന്നുവോ അത്രയും ഡിമെന്‍ഷ്യ സാധ്യത കുറയും.