തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ.. ആലപ്പുഴയിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ തെരുവുനായ ആക്രമിച്ചു….


തെരുവുനായ ആക്രമണത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് പരിക്ക്. ചേര്‍ത്തലയിലാണ് സംഭവം. 15-ാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹരിതയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. തെരുവുനായയുടെ നഖം കൊണ്ട് ഹരിതയുടെ താടിയ്ക്ക് പരിക്കേറ്റു.തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു സംഭവം. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഹരിത ചികിത്സ തേടി.

അതേസമയം തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇടുക്കി ബൈസണ്‍വാലിയിലും യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് നായയുടെ കടിയേറ്റിരുന്നു. ബൈസണ്‍വാലി ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ജാന്‍സി വിജുവിനാണ് കടിയേറ്റത്.

أحدث أقدم