പുലി പതുങ്ങുന്നത് കുതിക്കാനാണെനെന്ന ചൊല്ല് പോലെ, സ്വർണത്തിന് ഒരു ദിവസം വിലകുറഞ്ഞാൽ അടുത്ത ദിവസം ഒരു കുതിപ്പുണ്ടാകും എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. നവംബർ 24 ന് ഉണ്ടായ വില കുറച്ചിലിന് പിന്നാലെ ഇന്നലെ സ്വർണവില കുതിച്ചുയർന്നിരുന്നു. ഇന്നിതാ വീണ്ടും കുതിപ്പ് തുടരുകയാണ്.
ഗ്രാമിന് 80 രൂപയും പവന് 640 രൂപയും വർധിച്ച് ഒരു പവന് 93,800 എന്ന നിലയിലാണ് ഇപ്പോ സ്വർണം. ഇന്നലെ ഒരു പവന് 93,160 രൂപയായിരുന്നു വില. ഇതിലാണ് വർദ്ധനവുണ്ടായിരിക്കുന്നത്.