കോൺഗ്രസിൽ പ്രതിസന്ധി…സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കാൻ കഴിയാതെ കോൺഗ്രസ്…




നാമനിർദ്ദേശ പത്രികാ സമർപ്പണം നാളെ അവസാനിക്കാനിരിക്കേ വയനാട്ടിലും ഇടുക്കിയിലും ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കാൻ കഴിയാതെ കോൺഗ്രസ്. തോമാട്ടുചാൽ, മുട്ടിൽ, കേണിച്ചിറ ഡിവിഷനുകളിൽ തർക്കം അതിരൂക്ഷമാണ്.

തോമാട്ടുചാലിലും കേണിച്ചിറയിലും യൂത്ത് കോൺഗ്രസ് നേതാക്കളെ മത്സരിപ്പിക്കണമെന്നാണ് ആവശ്യം. സംസ്ഥാന ജനറൽ സെക്രട്ടറി ജഷീർ പള്ളിവയൽ, അമൽ ജോയ് എന്നിവർക്ക് സീറ്റ് നൽകാത്തതിൽ പ്രതിഷേധം ശക്തമാണ്. കടുത്ത അതൃപ്തിയുമായി കെഎസ്‍യുവും രംഗത്തുവന്നു.
أحدث أقدم