മാവേലിക്കര കെഎസ്ഇബി ഓഫീസിനുള്ളിൽ തെരുവുനായ ആക്രമണം.. ഓടിരക്ഷപെടുന്നതിനിടെ ജീവനക്കാരിക്ക്…


മാവേലിക്കര കെഎസ്ഇബി ഓഫീസിനുള്ളിൽ തെരുവുനായ ആക്രമണം. ഓഫീസിനുള്ളിൽ കയറിയ നായ
ജീവനക്കാരെ ആക്രമിച്ചു. ഡ്രൈവർ അശോക് രാജ്, സബ് എൻജിനീയർ നന്ദനാമോഹൻ എന്നിവർക്കാണ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. നായയെ കണ്ട് ഓടി രക്ഷപ്പെടുന്നതിനിടെയാണ് ജീവനക്കാരി നന്ദനയ്ക്ക്
പരിക്കേറ്റത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

അറവുശാലകളിൽ നിന്നുള്ളതടക്കം മാലിന്യം തള്ളുന്നത് പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാകുന്നതിന് കാരണമാകുന്നെന്ന് വ്യാപകമായ പരാതിയുണ്ട്.


Previous Post Next Post