ഓൺലൈൻ സാമ്പത്തിക തട്ടിപ്പ്.. കാണാതായ മലയാളി വിദ്യാർത്ഥിയെ കണ്ടെത്തി…


മംഗളൂരുവിൽ നിന്ന് കാണാതായ മലയാളി വിദ്യാർത്ഥി മാലികിനെ കണ്ടെത്തി. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് മാലികിനെ കണ്ടെത്തിയത്. ഈ മാസം 13നാണ് ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയായ മാലികിനെ കാണാതായത്. മൂന്നര ലക്ഷം രൂപ നഷ്ടമായതിന് പിന്നാലെയാണ് യുവാവിനെ കാണാതായത്.

യേനപോയ ആയുഷ് ക്യാമ്പസിലെ രണ്ടാം വർഷ ബാച്ചിലർ ഓഫ് നാച്ചുറോപതി ആൻഡ് യോഗിക്ക് സയൻസ് വിദ്യാർത്ഥിയായിരുന്നു മാലിക്ക്. കാണാതായതു മുതൽ മം​ഗളൂരു പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. തുടർന്ന് ഇന്ന് വൈകുന്നേരമാണ് വിദ്യാർത്ഥിയെ കണ്ടെത്തിയത്.

Previous Post Next Post