
കടന്നൽ കൂട് നശിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ കുത്തേറ്റ് മരിച്ചു. മുട്ടം ഇല്ലിചാരി വെട്ടിക്കൽ വീട്ടിൽ സുരേഷ് (46) ആണ് മരിച്ചത്.
ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മണിയോട് മുട്ടം പുറവിളയിലാണ് സംഭവം. മരത്തിൽ കയറി കൂട് തീയിട്ട് നശിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ കടന്നൽ കുത്തേൽക്കുകയായിരുന്നു. ഉടൻ തന്നെ ഇറങ്ങാൻ ശ്രമിച്ചെങ്കിലും ബോധരഹിതനായി മരത്തിൽ നിന്ന് താഴെ വീണു. ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിനായില്ല.
ഭാര്യ പരേതയായ സനിത. മക്കൾ അശ്വിൻ, അർജുൻ, ആദിത്യൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11 മണിക്ക് തൊടുപുഴ ശാന്തിതീരം പൊതുശ്മശാനത്തിൽ.